Categories: latest news

ബോളിവുഡ് പോസിൽ കിരൺ റാത്തോഡിന്റെ കിടിലൻ ഫൊട്ടോഷൂട്ട്

കിടിലൻ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് കിരൺ റാത്തോഡ്. ഗ്ലാമറസ് പോസിലുള്ള ഫൊട്ടോസ് ഇൻസ്റ്റാഗ്രാം പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മലയാളി സിനിമ പ്രേക്ഷകർ അത്രവേഗം മറക്കാൻ ഇടയില്ലാത്ത താരമാണ് കിരൺ റാത്തോഡ്. മോഹൻലാൽ ചിത്രം താണ്ഡവം മാത്രം മതി കിരൺ റാത്തോഡ് എന്ന ഉത്തരേന്ത്യൻ നടി മലയാളി മനസുകളിൽ വീണ്ടും നിറയാൻ. 

ഇന്ന് ഇന്ത്യയിലെ ഗ്ലാമറസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ മുൻ നിരയിൽ തന്നെയുള്ള താരമാണ് കിരൺ. ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41 കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

തന്റെ വാരിയെല്ലിന് പരിക്കേറ്റും; സല്‍മാന്‍ ഖാന്‍

തന്റെ വാരിയെല്ലിന് പരിക്ക് പറ്റിയതായി തുറന്നു പറഞ്ഞ്…

15 hours ago

നിറവയറില്‍ ക്ഷേത്ര ദര്‍ശനം നടത്തി ദീപിക പദുക്കോണ്‍

നിറവയറില്‍ ഭര്‍ത്താവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ദീപിക…

15 hours ago

എഐ പഠിക്കാന്‍ കമല്‍ഹാസന്‍

നടന്‍ കമല്‍ഹാസന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കോഴ്‌സ്…

15 hours ago

നുണക്കുഴി ഒടിടിയിലേക്ക്

ബേസില്‍ ജോസഫ് നായകനായി എത്തിയ നുണക്കുഴി ഒടിടിയിലേക്ക്.…

15 hours ago

മമ്മൂട്ടി-ഗൗതം വാസുദേവന്‍ മേനോന്‍ ചിത്ത്രിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ്…

15 hours ago

തല്ലുമാലയുടെ രണ്ടാം ഭാഗം വരുമോ? ടോവിനോ തോമസ് പറയുന്നു

തീയേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ തല്ലുമാലയുടെ രണ്ടാം…

15 hours ago