Categories: latest news

സുഖമാണോ എന്ന് ചോദിച്ച് വിളിക്കുന്നവര്‍ എല്ലാം പോയി: സലിം കുമാര്‍

കോമഡിയിലൂടെ വേദികള്‍ കീഴടക്കി സിനിമയില്‍ എത്തിയ താരമാണ് സലിം കുമാര്‍.. സലിംകുമാര്‍ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിന്‍ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ഗ്രൂപ്പില്‍ ചേര്‍ന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്‌കാരം സലീം കുമാറിനു ലഭിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു 2010ലെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും, 2010ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.

ഇപ്പോള്‍ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരുടെ വേര്‍പാടിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സുഖമാണോ എന്ന് ചോദിച്ച് വിളിക്കുന്നവര്‍ എല്ലാം ഈ ലോകത്തു നിന്നും പോയി. അതില്‍ ഏറ്റവും വേദന ഉണ്ടാക്കിയത് ഇന്നസെന്റ്, കെപിഎസി ലളിത, നെടുമുടി വേണു എന്നിവരുടെ മരണമാണ് എന്നും സലിം കുമാര്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ആഘോഷമാക്കാന്‍ ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 hours ago

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നു: ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി.…

3 hours ago

മൂന്നാഴ്ച റസ്‌റ്റോറന്റി ജോലി ചെയ്തിട്ടുണ്ട്: എസ്തര്‍ പറയുന്നു

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

3 hours ago

വിഷ കുറഞ്ഞ വേഷങ്ങള്‍ ചെയ്യുന്നു; തൃഷയ്‌ക്കെതിരെ സൈബര്‍ അറ്റാക്ക്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

3 hours ago

എനിക്കിങ്ങനെ കരയാന്‍ വയ്യ: രഞ്ജിനി ഹരിദാസ് പറയുന്നു

മലയാളി സിനിമാ രംഗത്തുനിന്നും തനിക്ക് മോശം അനുഭവങ്ങള്‍…

3 hours ago

ജീവിതത്തില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നപ്പോഴാണ് ഗര്‍ഭിണിയായത്: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

3 hours ago