Categories: Videos

ലച്ചു ബിഗ് ബോസില്‍ നിന്ന് പുറത്ത് ! ഞെട്ടി പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ഷോയില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക്. നടിയും മോഡലുമായ ഐശ്വര്യ സുരേഷ് എന്ന ലച്ചുവാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലച്ചു ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇനി ബിഗ് ബോസിലേക്ക് താരം തിരിച്ചുവരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുറച്ചുദിവസമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി ലച്ചു ബിഗ് ബോസിനെ അറിയിച്ചിരുന്നു. താരത്തെ ബ്ലീഡിങ്ങിനെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കില്‍ ലച്ചു പൂര്‍ണമായി പങ്കെടുത്തിരുന്നില്ല. ഈ ആഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ലച്ചുവിന്റെ പേര് ഉണ്ടായിരുന്നു. ഇന്നു രാവിലെയോടെ വോട്ടിങ് പാനലില്‍ നിന്ന് ലച്ചുവിന്റെ പേര് നീക്കം ചെയ്തു. ഇതാണ് ലച്ചു ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി എന്ന് ഉറപ്പിക്കാന്‍ കാരണം.

അതേസമയം, ലച്ചു ബിഗ് ബോസ് വിട്ട കാര്യം ഔദ്യോഗികമായി ഇന്നത്തെ എപ്പിസോഡില്‍ അറിയിക്കും. ഇതിന്റെ പ്രെമോ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

17 minutes ago

സ്‌റ്റൈലിഷ് പോസുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദനവര്‍മ്മ. ഇന്‍സ്റ്റഗ്രാമിലാണ്…

20 minutes ago

കുടുംബ ചിത്രവുമായി നയന്‍താര

ആരാധകര്‍ക്കായി കുടുംബത്തോടൊപ്പം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര.…

24 minutes ago

എലഗന്റ് ലുക്കുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

1 hour ago

പല്ലിന്റെ പ്രശ്‌നങ്ങള്‍ ശരിയാക്കാന്‍ എല്ലാം റെഡിയായിട്ടുണ്ട്; രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

20 hours ago