Categories: latest news

ബ്ലാക്കിൽ അതീവ ഗ്ലാമറസായി ജാൻവി കപൂർ

ബ്ലാക്കിൽ കിടിലൻ പോസുമായി ജാൻവി കപൂർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 

സിനിമ കുടുംബത്തിൽ നിന്ന് തന്നെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയതെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന താരമാണ് ജാൻവി കപൂർ. പിതാവ് ബോണി കപൂറിന്റെയും മാതാവ് ശ്രീദേവിയുടെയും നിഴലില്ലയെന്ന് തെളിയിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചു. 

ബിഗ് സ്ക്രീനിലെന്നതുപോലെ തന്നെ സമൂഹമാധ്യമങ്ങളിലും നിറ സാനിധ്യമാണ് താരം. ഇവിടെയും ജാൻവിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. 22 ദശലക്ഷത്തോളം ആളുകൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ജാൻവിയെ പിന്തുടരുന്നു. 

ഫോളോവേഴ്സിന്റെ എണ്ണം പോലെ തന്നെ ജാൻവിയുടെ പോസ്റ്റുകൾക്കും പഞ്ഞമില്ല. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിൽ സിനിമ വിശേഷങ്ങളും ചൂടൻ ഫൊട്ടോഷൂട്ടുമെല്ലാം ഉൾപ്പെടുന്നു. 

ദഡക് എന്ന ചിത്രത്തിലൂടെയാണ് 2018ൽ താരം തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേനയിലെ പ്രകടനം ഏറെ പ്രശംസപിടിച്ചുപറ്റുകയും ചെയ്തു.

ബിക്കിനിയിലടക്കമുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് മാത്രം നിരവധി ആരാധകരാണുള്ളത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ പല ലോകോത്തര ബ്രാൻഡുകളുടെയും മുഖമായും ജാൻവി മാറി. 

അനില മൂര്‍ത്തി

Recent Posts

ആരാധകരുടെ കണ്ണുടക്കി രശ്മിക മന്ദാനയുടെ പുതിയ ലുക്ക്

നടി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

38 minutes ago

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ‘ടോണി സേവ്യർ’; മനോരമമാക്സിൽ സ്ട്രീമിങ് ആരംഭിച്ചു

ത്രില്ലർ സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യാനുഭവവുമായി പുതിയ…

45 minutes ago

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

13 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

20 hours ago