ഇളയദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയില്‍ മലയാളത്തില്‍ നിന്ന് ജോജു ജോര്‍ജും. ചിത്രത്തില്‍ ജോജു നിര്‍ണായക വേഷത്തിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രദ്ധേയമായ വേഷത്തില്‍ തന്നെയായിരിക്കും ജോജു എത്തുക.
വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22-ന് ‘ലിയോ’ അപ്ഡേറ്റ് പുറത്തുവിടുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറോ ട്രെയിലറോ പുറത്തുവിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ, ചിത്രീകരണവേളയിലെ സംഭവങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. വിജയ് സേതുപതി അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…