Categories: Gossips

ഭാര്യയുണ്ടായിരുന്നിട്ടും ഖുശ്ബുവിനെ പ്രഭു കല്യാണം കഴിച്ചു; പിരിയാൻ കാരണം ശിവാജി ഗണേശൻ

സിനിമയിലെ താരജോഡികളും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്നത് തമിഴകത്തെ സംബന്ധിച്ചടുത്തോളം പുതിയ കാര്യമല്ല. സൂപ്പർ സ്റ്റാറുകളിൽ തുടങ്ങി സഹറോളുകളിലെത്തുന്നവർ വരെ അങ്ങനെ നിരവധി താരജോഡികളുണ്ട്. അങ്ങനെ ഒരു താരജോഡിയാണ് ഖുശ്ബു-പ്രഭു ദമ്പതികൾ. എന്നാൽ നാല് വർഷത്തിലധികം നീണ്ടു നിന്ന പ്രണയം വിവാഹത്തിലേക്ക് എത്തിയപ്പോൾ നാല് മാസം മാത്രമായിരുന്നു ആയുസ്. 

പ്രഭുവുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അത് തകരാനുള്ള കാരണത്തെക്കുറിച്ചും ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു മനസ് തുറന്നത്. 1989ൽ പുറത്തിറങ്ങിയ ചിന്ന തമ്പി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാൽ, ഖുശ്ബു-പ്രഭു പ്രണയം അതിനുമുന്പ് തന്നെ ആരംഭിച്ചതാണെന്ന് താരം വ്യക്തമാക്കുന്നു. നാല് വർഷം ആ പ്രണയം നീണ്ടുനിന്നു. 

“നാല് വർഷം പ്രഭുവുമായി ഞാൻ പ്രണയത്തിലായിരുന്നു. 1993ൽ പോയസ് ഗാർഡനിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ഞങ്ങൾ വിവാഹിതരായത്. പ്രഭു നേരത്തെ വിവാഹത്തിനായിരുന്നു. അതിനാൽ പിതാവ് ശിവാജി ഗണേശൻ അതിനെ ശക്തമായി എതിർത്തിരുന്നു. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ഞങ്ങൾക്ക് പിരിയേണ്ടി വന്നത്.” ഖുശ്ബു പറഞ്ഞു. 

നേരത്തെ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ഗുരുതര വെളിപ്പെടുത്തലും ഖുശ്ബു നടത്തിയിരുന്നു. എട്ടാം വയസ്സില്‍ തന്നെ സ്വന്തം പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടെയാണ് ഖുശ്ബു പറഞ്ഞത്. ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്നത് തന്റെ അവകാശമാണെന്ന് കരുതിയ ഒരാളായിരുന്നു തന്റെ പിതാവെന്ന് ഖുശ്ബു പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

17 hours ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

17 hours ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

17 hours ago

തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായി; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

18 hours ago

മകളുടെ കാര്യത്തില്‍ ചിലത് തെറ്റായി പോയി; മേഘ്‌നയുടെ അമ്മ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

18 hours ago

നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടു; ദയ സുജിത്ത് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

18 hours ago