Categories: latest news

അതീവ ഗ്ലാമറസായി വീണ്ടും കിരൺ റാത്തോഡ്; കിടിലൻ ചിത്രങ്ങൾ കാണാം

മലയാളി സിനിമ പ്രേക്ഷകർ അത്രവേഗം മറക്കാൻ ഇടയില്ലാത്ത താരമാണ് കിരൺ റാത്തോഡ്. മോഹൻലാൽ ചിത്രം താണ്ഡവം മാത്രം മതി കിരൺ റാത്തോഡ് എന്ന ഉത്തരേന്ത്യൻ നടി മലയാളി മനസുകളിൽ വീണ്ടും നിറയാൻ. 

ഇന്ന് ഇന്ത്യയിലെ ഗ്ലാമറസ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിൽ മുൻ നിരയിൽ തന്നെയുള്ള താരമാണ് കിരൺ. ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.

കഴിഞ്ഞ ദിവസം അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് ഇത്തവണയും ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നത്. 

ഇൻസ്റ്റാഗ്രാമിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾകൂടിയാണ് കിരൺ റാത്തോഡ്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ, ഏറെ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ നിറ സാനിധ്യമാണ് താരം.

41കാരിയായ കിരൺ റാത്തോഡ് രാജസ്ഥാനിൽ ജയ്പൂർ സ്വദേശിനിയാണ്. 2001ൽ യാദേൻ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കിരൺ റാത്തോഡിന്റെ അടുത്ത രണ്ട് ചിത്രങ്ങൾ തെലുങ്കുവിലും തമിഴിലും ആയിരുന്നു. തൊട്ടടുത്ത വർഷം താണ്ഡവത്തിലൂടെ മലയാളക്കരയിലുമെത്തിയ കിരൺ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

എന്റെ ടോക്‌സിക്കായ ബന്ധം ഉപേക്ഷിച്ചു: സാമന്ത

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

8 hours ago

പെണ്‍കൊച്ചാണെങ്കിലും ആണ്‍കൊച്ചാണെങ്കിലും ഞാന്‍ വാങ്ങിയതെല്ലാം ഇടീപ്പിക്കും; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago

ദിലീപും മഞ്ജു വാര്യരും ഒരിക്കലും പിടിതന്നില്ല; കമല്‍ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിസുന്ദരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

12 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago