Categories: Gossips

അനുഷ്കയുടെ കരിയർ തകർക്കാൻ ശ്രമിച്ചു; വിവാദമായി കരൺ ജോഹറിന്റെ വെളിപ്പെടുത്തൽ

ബോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് അനുഷ്ക ശർമ്മ. എന്നാൽ ആ താരത്തിന്റെ കരിയർ ഇല്ലാതാക്കാൻ താൻ ഒരിക്കൽ ശ്രമിച്ചുവെന്ന കരൺ ജോഹറിന്റെ വെളിപ്പെടുത്തൽ ബോളിവുഡിൽ വലിയ ചർച്ചയാവുകയാണ്. 2016ൽ ഒരു അഭിമുഖത്തിൽ കരൺ പറഞ്ഞ കാര്യമാണ് ഇപ്പോൾ വീഡിയോ ക്ലിപ്പായി പ്രചരിക്കുന്നത്. കരണിനെതിരെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനും നടക്കുന്നുണ്ട്. 

ഹോളിവുഡിലേക്ക് താൻ ചുവടുമാറാൻ കാരണം ഇന്ത്യന്‍ സിനിമ രംഗത്ത് ചിലര്‍ അവഗണിക്കാന്‍ ശ്രമിച്ചതിനാലാണ് എന്ന് പ്രിയങ്ക ചോപ്രാ ഒരു പോഡ്കാസ്റ്റിൽ തുറന്ന് പറഞ്ഞിരുന്നു. നെപ്യൂട്ടിസത്തെ വീണ്ടും ചര്‍ച്ച വിഷയമാക്കുന്ന വെളിപ്പെടുത്തലായിരുന്നു ഇത്. പ്രിയങ്ക ആരുടെയും പേര് പറഞ്ഞില്ലെങ്കിലും കരണ്‍ ജോഹറാണ് പ്രിയങ്കയുടെ തുറന്നുപറച്ചിലിലെ വില്ലന്‍ എന്നാണ് ഗോസിപ്പ്. ഇതിന് പിന്നാലെയാണ് അനുഷ്കയുടെ കാര്യവും ഇപ്പോൾ ചർച്ചയാകുന്നത്. 

തനിക്ക് അനുഷ്‌കയുടെ കരിയര്‍ ഇല്ലാതാക്കണമെന്ന് ഉണ്ടായിരുന്നു. ആദിത്യ ചോപ്രയാണ് അനുഷ്‌കയുടെ ചിത്രം കാണിച്ചു തന്നത്. നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? ഇവരെയാണോ നായികയാക്കുന്നതെന്ന് ചോദിച്ചു. മറ്റൊരു നടിയായിരുന്നു എന്‍റെ മനസില്‍. അനുഷ്‌കയുടെ കരിയര്‍ തകര്‍ക്കുന്നതിന് താന്‍ അണിയറയില്‍ നിന്ന് പ്രവര്‍ത്തിച്ചു. രബ്‌നേ ബനാ ദി ജോടി എന്ന സിനിമ മനസ്സില്ലാ മനസോടെയാണ് കണ്ട് തീര്‍ത്തത്.എന്നാല്‍ ബാന്റ് ബജാ ഭാരത് കണ്ടതിന് ശേഷം താന്‍ അനുഷ്‌കയെ വിളിച്ച് അഭിനന്ദിക്കുകയും മാപ്പ് പറയുകയും ചെയ്തു. താന്‍ വിചാരിച്ച പോലെ നടന്നിരുന്നെങ്കില്‍ അനുഷ്കയുടെ കരിയര്‍ അവസാനിക്കുമായിരുന്നുവെന്ന് കരണ്‍ പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ക്യാമ്പയിനുള്ള മറുപടി എന്ന നിലയ്ക്ക് കരൺ ജോഹറും സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. “എന്നെ കുറ്റപ്പെടുത്തൂ, പക്ഷെ ഞാൻ കുമ്പിട്ടിരിക്കില്ല. നുണക സംസാരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍. നിങ്ങൾ കാണിക്കുന്നത്ര തരംതാഴ്ന്നാലും ആ കുഴിയില്‍ ഞാന്‍ വീഴില്ല. എന്‍റെ കർമ്മമാണ് എന്‍റെ വിജയം.” കരൺ ജോഹർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

8 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

9 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

9 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

9 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

9 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

11 hours ago