Categories: latest news

സെക്സിനോട് താൽപര്യമില്ല; ജീവിതകഥ തുറന്നു പറഞ്ഞ് ദേവു

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പ് ജനപ്രീതി നേടി മുന്നേറുകയാണ്. മത്സരാർത്ഥികളെല്ലാം തന്നെ മിന്നും പ്രകടനവുമായി മുന്നോട്ടേക്ക് കുതിക്കുമ്പോൾ ഹൃദയംതൊടുന്ന ജീവിതാനുഭവങ്ങൾ പ്രേക്ഷകരുടെയും കണ്ണുനിറയിക്കുന്നുണ്ട്. തങ്ങളുടെ ജീവിത കഥ പറയുന്ന സെഗ്മെന്റിൽ ഇതിനകം ജുനൈസ്, ഷിജു, റിനോഷ് തുടങ്ങിയ മത്സരാർത്ഥികൾ ആണ് അവരുടെ ജീവിതം തുറന്നു പറഞ്ഞത്. ഇത്തവണ ദേവുവിന്റെ ഊഴമായിരുന്നു. 

വിവാഹ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചാണ് ദേവു വാചാലയായത്. താന്‍ ഒറ്റമകളാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി കണക്കില്‍ തോറ്റു. അവിടെ മുതല്‍ വീട്ടുകാരെല്ലാം കൂടി തന്നെ കുറ്റപ്പെടുത്തി. ആ സമയത്താണ് തനിക്ക് കോളേജില്‍ പഠിക്കുന്ന ഒരു ചേട്ടനോട് പ്രണയം തോന്നുന്നതെന്നും ദേവു പറയുന്നു. ഇത് പഠനത്തിൽ തന്നെ പിന്നോട്ടേക്ക് വലിച്ചെന്നും 20-22 വയസിൽ വിവാഹിതയായെന്നും ദേവു വ്യക്തമാക്കി. 

എന്നാൽ യാതൊരു തരത്തിലുള്ള സ്വാതന്ത്ര്യവും തനിക്ക് ദാമ്പത്യ ജീവിതത്തില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നാണ് ദേവു പറയുന്നത്. അവിടെ ഒരുപാട് കാര്യങ്ങൾ സ്ട്രഗിൾ ചെയ്യേണ്ടി വന്നു. ഒരു പേഴ്സൺ എന്ന നിലക്ക് എനിക്ക് ഒരു ബഹുമാനവും തരാതെ എല്ലാത്തിനും റെസ്ട്രിക്ഷൻസ് ആരുന്നു. അവർക്ക് വേണ്ടത് കാലത്ത് എണീറ്റ് അയാളുടെ കാര്യങ്ങൾ ഒക്കെ ചെയ്യുന്ന ഒരാളെ ആയിരുന്നുവെന്നും ദേവു പറഞ്ഞു.

പെട്ടെന്നായിരുന്നു കുട്ടി വേണമെന്ന ആവശ്യം അയാൾ പറഞ്ഞത്. എന്നാൽ താനൊട്ടും തയ്യാറെടുപ്പോടെയല്ലായിരുന്നു. ഈ പ്രശ്നങ്ങൾക്ക് നടുവിൽ ഒരു കുഞ്ഞിനെ കൂടി എനിക്ക് ആക്സെപ്റ്റ് ചെയ്യാൻ പാടായിരുന്നു. അങ്ങനെയിരിക്കെയാണ് ദേവു ഗര്‍ഭിണിയാകുന്നത്. ഇതിനിടയിൽ ന്റെ മനസ്സ് കൺട്രോൾ വിട്ടു പോയിരുന്നു. കുഞ്ഞിനെ വേണ്ട എന്ന് വയ്ക്കാൻ പോലും തോന്നിപോയിയെന്നും പറഞ്ഞ ദേവു ആറാം മാസത്തില്‍ പ്രീമെച്ച്വര്‍ഡ് ആയ മകള്‍ക്ക് ജന്മം നൽകിയതും വിശദീകരിച്ചു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് മുതല്‍ തനിക്ക് ദുരിതമാണെന്നാണ് ദേവു പറയുന്നത്.

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ മദ്യപിച്ചെത്തിയതെന്നും തന്നോട് മോശമായി പെരുമാറിയെന്നും താരം പറയുന്നു. പ്രസവം കഴിഞ്ഞ്, സ്റ്റിച്ചിട്ട് കിടക്കുന്ന ഒരു സ്ത്രീയോട് പെരുമാറാന്‍ പാടില്ലാത്ത തരത്തില്‍ തന്നോട് പെരുമാറിയെന്നാണ് ദേവു പറയുന്നത്. ഇതോടെ ദേവു ആ വീട്ടില്‍ നിന്നും കുഞ്ഞിനേയും എടുത്തു സ്വന്തം വീട്ടിലേക്ക് പോരുകയായിരുന്നു. ജോലി സ്ഥലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും ദേവു മനസ് തുറന്നു. ഇക്കാരണംകൊണ്ടൊക്കെ തന്നെ താന്‍ സെക്‌സിനെ വെറുക്കുന്നുവെന്നും എങ്ങനെയാണ് ഒരു കുഞ്ഞ് ഉണ്ടായത് എന്നു പോലും അറിയില്ലെന്നും താരം പറയുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago