ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം പതിപ്പിന്റെ ആദ്യ ദിനങ്ങൾ തന്നെ സംഭവബഹുലമാണ്. മത്സരബുദ്ധിയിലൂന്നി കളിക്കുന്നവരാണ് ഇത്തവണത്തെ മത്സരാർത്ഥികൾ എന്ന ഒരു പൊതു അഭിപ്രായവും ഇതിനോടകം രൂപപ്പെട്ടു കഴിഞ്ഞു. വാശിയേറിയ പോരാട്ടം തുടക്കം മുതലുണ്ടന്നത് അടിവരയിടുകയാണ് ഓരോ മത്സരാർത്ഥികളും. തങ്ങൾക്ക് കിട്ടുന്ന അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ഭൂരിഭാഗം മത്സരാർത്ഥികളും ശ്രദ്ധാലുക്കളുമാണ്.
ഇത്തരത്തിൽ കളം നിറഞ്ഞു കളിക്കുന്ന മത്സരാർത്ഥികളിൽ എടുത്തുപറയേണ്ട ഒരു പേരാണ് അഖിൽ മാരാരുടേത്. സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയ പേരാണ് അഖില്‍ മാരാര്‍ എന്നത്. ബിഗ് ബോസിലേക്ക് വന്ന ആദ്യത്തെ ആഴ്ച തന്നെ ശ്രദ്ധ നേടാന്‍ അഖില്‍ മാരാറിന് സാധിച്ചിരുന്നു.
എന്നാൽ ഇപ്പോഴിത അഖിൽ മരാർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ജുനൈസ്. മാരാരിന്റെ സ്ട്രാറ്റജി പ്രേക്ഷകരോട് തുറന്ന് പറയുകയായിരുന്നു ജുനൈസ്. ബിഗ് ബോസ് കണ്ടിട്ടില്ലെന്നാണ് നിങ്ങള്‍ പറയുന്നത്. എന്നാല്‍ ബിഗ് ബോസ് ഏറ്റവും കൂടുതല്‍ കണ്ടത് നിങ്ങളാണ്. അതിനുള്ള സ്ട്രാറ്റജി എന്താണെന്ന് എനിക്കറിയാം. കഴിഞ്ഞ സീസണില്‍ അതേ സ്ട്രാറ്റജി ഇറക്കിയവര്‍ക്ക് പുറത്തു നല്ല പ്രേക്ഷക പിന്തുണ ലഭിച്ചിട്ടുണ്ട്. അത് കണ്ടിട്ടാണ് നിങ്ങള്‍ അതേ തന്ത്രം ഇറക്കുന്നതെന്നും ജുനൈസ് ആരോപിച്ചു.
റോബിനെ ഉദ്ധരിച്ചായിരുന്നു ജുനൈസിന്റെ ആരോപണം. എന്നാൽ ജുനൈസ് റോബിന്റെ പേര് പറയുന്ന ഭാഗം ബിഗ് ബോസ് മ്യൂട്ട് ചെയ്തായിരുന്നു ടെലികാസ്റ്റ് ചെയ്തത്. ബിഗ് ബോസിൽ ഈ ആഴ്ചയിലെ ക്യാപ്റ്റനാണ് അഖിൽ മരാർ.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…