Categories: Videos

ഇന്നച്ചന്റെ വിലാപയാത്രയില്‍ നടന്നുകൊണ്ട് പങ്കെടുത്ത് ദിലീപും കാവ്യയും (വീഡിയോ)

ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ നിമിഷം ആശുപത്രിയിലേക്ക് ഓടിയെത്തിയതാണ് ദിലീപ്. പിന്നീട് പൊതുദര്‍ശനം നടത്തിയ സ്ഥലങ്ങളിലും ഇന്നസെന്റിന്റെ വീട്ടിലും എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തത് ദിലീപാണ്. ഇന്നസെന്റുമായി തനിക്കുള്ള ആത്മബന്ധം പല വേദികളിലും ദിലീപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആഴം എത്രയാണെന്ന് മലയാളികള്‍ക്ക് ഇന്നലെയും ഇന്നുമായി മനസ്സിലായി.

ഇന്നസെന്റിന്റെ മകനെ പോലെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുകയായിരുന്നു ദിലീപ്. അവസാനം ഇന്നസെന്റിന്റെ മൃതദേഹം വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും വളരെ സാധാരണക്കാരനെ പോലെ ദിലീപ് പങ്കെടുത്തു. ഭാര്യ കാവ്യയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഇരുവരും ആള്‍ക്കൂട്ടത്തിനൊപ്പം നടന്നാണ് വിലാപയാത്രയില്‍ പങ്കെടുത്തത്.

വീട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷ നടക്കുന്ന സമയത്ത് കരച്ചിലടക്കാനാവാതെ നില്‍ക്കുന്ന കാവ്യ മാധവനെയാണ് വീഡിയോയില്‍ കാണുന്നത്. ദിലീപിന് മാത്രമല്ല കാവ്യക്കും ഇന്നസെന്റ് പിതാവിനെ പോലെയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

8 hours ago