Innocent
ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ നിമിഷം ആശുപത്രിയിലേക്ക് ഓടിയെത്തിയതാണ് ദിലീപ്. പിന്നീട് പൊതുദര്‍ശനം നടത്തിയ സ്ഥലങ്ങളിലും ഇന്നസെന്റിന്റെ വീട്ടിലും എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തത് ദിലീപാണ്. ഇന്നസെന്റുമായി തനിക്കുള്ള ആത്മബന്ധം പല വേദികളിലും ദിലീപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആഴം എത്രയാണെന്ന് മലയാളികള്‍ക്ക് ഇന്നലെയും ഇന്നുമായി മനസ്സിലായി.
ഇന്നസെന്റിന്റെ മകനെ പോലെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുകയായിരുന്നു ദിലീപ്. അവസാനം ഇന്നസെന്റിന്റെ മൃതദേഹം വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും വളരെ സാധാരണക്കാരനെ പോലെ ദിലീപ് പങ്കെടുത്തു. ഭാര്യ കാവ്യയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഇരുവരും ആള്‍ക്കൂട്ടത്തിനൊപ്പം നടന്നാണ് വിലാപയാത്രയില്‍ പങ്കെടുത്തത്.
വീട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷ നടക്കുന്ന സമയത്ത് കരച്ചിലടക്കാനാവാതെ നില്‍ക്കുന്ന കാവ്യ മാധവനെയാണ് വീഡിയോയില്‍ കാണുന്നത്. ദിലീപിന് മാത്രമല്ല കാവ്യക്കും ഇന്നസെന്റ് പിതാവിനെ പോലെയായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…