Shakeela
സോഫ്റ്റ് പോണ്‍ സിനിമകളിലൂടെ മലയാളത്തില്‍ തരംഗമായ നടിയാണ് ഷക്കീല. ഒരു സമയത്ത് സൂപ്പര്‍താര ചിത്രങ്ങള്‍ വരെ പരാജയപ്പെട്ടിരുന്ന സമയത്ത് ബോക്‌സ്ഓഫീസില്‍ നിന്ന് കോടികളാണ് ഷക്കീല ചിത്രങ്ങള്‍ വാരിക്കൂട്ടിയത്. ആ സമയത്ത് തന്റെ സിനിമകളെ ഒതുക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഷക്കീല. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും താരം പറഞ്ഞു. 2001 ലാണ് ഞാന്‍ ഇനി മുതല്‍ സോഫ്റ്റ് പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. കേരളത്തില്‍ ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ബോഡി ഡബിള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു. സെന്‍സറിംഗ് ചെയ്ത ശേഷമാണ് എന്റെ സിനിമകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്തിരുന്നത്. അതെനിക്ക് മനസിലായപ്പോള്‍ എന്ന വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. എന്നെ ഇത്രമാത്രം ഇവര്‍ ചതിച്ചല്ലോ എന്ന ചിന്ത വന്നു. ഞാന്‍ തന്നെ പ്രസ് മീറ്റ് വിളിച്ച് ഇനി സോഫ്റ്റ് പോണ്‍ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. 21 പടങ്ങളുടെ അഡ്വാന്‍സ് തിരികെകൊടുത്തു. മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകള്‍ക്ക് എന്റെ സിനിമകള്‍ കോമ്പിറ്റീഷനായി വന്നുവെന്നതും ബാന്‍ ചെയ്യണമെന്നുള്ള തലത്തിലേക്ക് അത് മാറിയെന്നതും ശരിയാണ്. ബാന്‍ ചെയ്യണമെന്ന് അവര്‍ പറഞ്ഞില്ല. പക്ഷേ മമ്മൂക്കയാണ് എന്റെ സിനിമകള്‍ക്കെതിരെ കൂടുതലായി പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് കേട്ടിട്ടുണ്ട്.
Mammootty and Mohanlal
എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. മാത്രമല്ല തിയേറ്ററുകള്‍ പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപ്പിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകള്‍ക്കെതിരെ അവര്‍ പ്രവര്‍ത്തിച്ചെങ്കില്‍ തെറ്റ് പറയാനാവില്ല. അവര്‍ 4 കോടി മുടക്കുന്ന സിനിമ ഞങ്ങളുടെ 15 ലക്ഷം രൂപയുടെ സിനിമ കാരണം ഫ്‌ളോപ്പ് ആവുകയായിരുന്നു – ഷക്കീല പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…