Pranav Mohanlal
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസിക്ക് പ്രധാന്യം നല്‍കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം താരത്തിന്റെ മകന്‍ പ്രണവും അഭിനയിക്കുന്നതായി സൂചന. ബറോസില്‍ പ്രണവിനും പങ്കാളിത്തമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുന്‍പ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രണവ് ബറോസിലും ഇതേ ഡയറക്ഷന്‍ ടീമിനൊപ്പമാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം.
പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് ആ സീനിനെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി.കെ.രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയെയും അരികില്‍ കാണാം. വിഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ ബറോസ് സിനിമയുടെ പാക്കപ്പ് വിവരം അറിയിച്ച് മോഹന്‍ലാല്‍ പങ്കുവച്ച ഫോട്ടോയിലും പ്രണവ് ഉള്‍പ്പെട്ടിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…