കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ശരണ്യ മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം ശരണ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ശരണ്യ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഞാനൊരു മലയാളിയാണോ, മലയാളം അറിയാമോ എന്നൊക്കെ പലര്‍ക്കും സംശയം ഉണ്ടാകാം. അതെ ഞാന്‍ പത്തനംതിട്ടക്കാരിയാണ്. പക്ഷെ ജനിച്ചതും പഠിച്ചതും എല്ലാം ഗുജറാത്തിലാണ്. ജോലി അന്വേഷിച്ച് ഗുജറാത്തില്‍ എത്തിയതാണ് അച്ഛന്‍ ആനന്ദ്. അവിടെയാണ് ഞാനും അനിയത്തിയും എല്ലാം ജനിച്ചത്. സ്‌കൂള്‍ പഠന കാലം മുതലെ ഞാന്‍ നേരിടുന്ന പ്രധാന പ്രശ്നം ആണ് എന്റെ നിറം. അവിടെ എല്ലാം എന്റെ സുഹൃത്തുക്കള്‍ വെളുത്ത നിറത്തിലായിരുന്നു. അവര്‍ എന്റെ കളറിന്റെ പേരില്‍ എന്നെ മാറ്റി നിര്‍ത്തി. ചെറുപ്പം മുതലേ അത് എന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിരുന്നു.
ഒന്നും ഇല്ലാതെ കൊച്ചിയില്‍ എത്തിയതാണ് ഞാന്‍. എന്റെ ഹാര്‍ഡ് വര്‍ക്ക് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയില്‍ എത്താന്‍ സാധിച്ചത്. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കുന്നതും വീട്ടിലെ ചെലവ് നോക്കുന്നതും അനിയത്തിയെ പഠിപ്പിയ്ക്കുന്നതും എല്ലാം ഞാനാണ്. നിത്യ ചെലവിന് പോലും ബുദ്ധിമുട്ടിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു – ശരണ്യ പറഞ്ഞു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…