Categories: Videos

ചിരിക്കുമ്പോള്‍ മുഖത്തിന്റെ ഒരു വശം അനക്കാന്‍ പറ്റുന്നില്ല; നടന്‍ മിഥുന്‍ രമേശ് ആശുപത്രിയില്‍

നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. മുഖത്തിനു താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പള്‍സി എന്ന രോഗം ബാധിച്ചാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുന്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലൂടെ പരിഹാരം കാണാന്‍ കഴിയുന്ന രോഗമാമെന്നും പേടിക്കാനില്ലെന്നും മിഥുന്‍ പറഞ്ഞു.

‘എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്,’ മിഥുന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഡ്രസിന്റെ പേരിലെ ട്രോളുകളില്‍ കുഴപ്പമില്ലെന്ന് ഐശ്വര്യ ലക്ഷ്മി

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ…

10 hours ago

ഗ്ലാമറസ് പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago