മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം. പിന്നീട് പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
Poornima Indrajith
സിനിമ ജീവിതത്തിനപ്പുറത്തേക്ക് മലയാളി പ്രേക്ഷകര്‍ക്ക് പൂര്‍ണിമ പരിചിതയാകുന്നത് ടെലിവിഷന്‍ ഷോകളിലൂടെയാണ്. അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.
Poornima Indrajith
പ്രായപൂര്ത്തായ പെണ്‍കുട്ടികള്‍ക്ക് കിടിലന്‍ ഉപദേശം നല്‍കിയിരിക്കുകയാണ് പൂര്‍ണിമ. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ ആദ്യം ചെയ്യേണ്ടത് ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. എനിക്കു പതിനെട്ടു തികഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ സംഘത്തിനൊപ്പം യൂറോപ്പിലേക്ക് യാത്ര നടത്തിയിരുന്നു എന്നും താരം പറയുന്നു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…