Categories: latest news

ഞാന്‍ അഭിനയിക്കാന്‍ പോയാല്‍ മരിക്കുമെന്ന് അച്ഛന്‍ പറഞ്ഞു: ഗായത്രി സുരേഷ്

ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. തൃശൂര്‍ക്കാരിയായ താരം ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. ഗായത്രി തെലുങ്ക് ഡയലോഗ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതേകുറിച്ച് മനസ്സുതുറക്കുകയാണ് താരം ഇപ്പോള്‍.

‘ തെലുങ്ക് പഠിച്ചു. ഞാന്‍ നമ്മുടെ തൃശൂര്‍ ശൈലിയില്‍ തെലുങ്ക് പറഞ്ഞു. അത് അവര്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. വേറൊരാളെ ഡബ് ചെയ്യിക്കുമ്പോള്‍ അവര്‍ക്ക് ആ സ്ലാങ് കിട്ടുന്നുണ്ടായിരുന്നില്ല,. സ്വയം ഡബ് ചെയ്താല്‍ മാത്രമേ അഭിനയത്തില്‍ പൂര്‍ണത വരൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഗായത്രി പറഞ്ഞു.

Gayathri Suresh

സിനിമയിലേക്ക് വരുന്നതിനോട് കുടുംബത്തില്‍ നിന്ന് ആദ്യം എതിര്‍പ്പുണ്ടായിരുന്നെന്നും ഗായത്രി പറഞ്ഞു. അച്ഛന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. നീ സിനിമയിലേക്ക് വന്നാല്‍ മരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമയെ പറ്റി അങ്ങനെയാണല്ലോ പുറത്ത് നിന്നുള്ള ചിന്ത. പെണ്‍കുട്ടികള്‍ക്ക് സേഫ് അല്ലെന്നാണ് സിനിമയെ പറ്റി കേട്ടിരിക്കുന്നത്. പിന്നെ അച്ഛന് മനസ്സിലായി കൂടെ നിന്നിട്ടേ കാര്യമുളളൂയെന്ന്. അല്ലെങ്കില്‍ ഈ കുട്ടി അങ്ങ് പോവുമെന്ന് വിചാരിച്ച് അച്ഛനും അവസാനം കൂടെ നില്‍ക്കുകയായിരുന്നെന്നും ഗായത്രി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago