Categories: latest news

മമ്മൂട്ടി വീണ്ടും പൊലീസ് ആകുന്നു; കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ഒരു പൊലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എ.എസ്.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടി ചിത്രത്തില്‍.

മമ്മൂട്ടി ചിത്രങ്ങളായ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍ എന്നിവയുടെ ഛായാഗ്രഹകനാണ് റോബി വര്‍ഗീസ്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ. സംഗീത സംവിധാനം സുശിന്‍ ശ്യാം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

അതേസമയം, ചിത്രത്തിന്റെ പേര് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. പേരിന് ഒരു സ്റ്റൈല്‍ പോരെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago