Categories: latest news

അക്ഷയ് കുമാറിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്ത് ആരാധകര്‍; ഒടുവില്‍ കാനഡ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് താരം

രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ നടന്‍ അക്ഷയ് കുമാര്‍. കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന്റെ പേരില്‍ താരത്തിന്റെ ആരാധകര്‍ അടക്കം നേരത്തെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കനേഡിയന്‍ പൗരത്വം ഉപേക്ഷിക്കാന്‍ താരം തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് അക്ഷയ് കുമാര്‍ തന്നെ വെളിപ്പെടുത്തി. പാസ്പോര്‍ട്ട് മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സമയത്ത് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് മറ്റ് ബിസിനസുകള്‍ക്ക് വേണ്ടി കാനഡയിലേക്ക് പോകാന്‍ താന്‍ തീരുമാനിച്ചതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ‘ എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അങ്ങനെ ജോലിക്കായി കാനഡയില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാന്‍ കാനഡയിലേക്ക് പോകുകയായിരുന്നു,’ അക്ഷയ് കുമാര്‍ പറഞ്ഞു.

Akshay Kumar in Prithviraj Movie

തന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെട്ടതില്‍ താരം വലിയ ദുഃഖം രേഖപ്പെടുത്തി. ‘ ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും,’ അക്ഷയ് കുമാര്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

മരിക്കാനുള്ള പകുതി ധൈര്യം പോരെ ജീവിക്കാന്‍?സന്തോഷ് പണ്ഡിറ്റ്

സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും…

12 hours ago

ഭാര്യ ഭക്ഷണം വിളമ്പി തന്നില്ലെങ്കില്‍ എനിക്ക് ഇറങ്ങില്ല; സുരേഷ് ഗോപി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി.…

12 hours ago

പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല : ഷറഫുദ്ദീന്‍

ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം…

12 hours ago

മലയാളത്തില്‍ അവസരമില്ലാത്തതില്‍ വിഷമമുണ്ട്; ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…

12 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

17 hours ago

ചിരിയഴകുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago