Categories: latest news

നടി സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 34 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. കഴിഞ്ഞ 15 ദിവസത്തോളമായി കരള്‍ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു താരം.

1988 ഓഗസ്റ്റ് 23 നാണ് സുബിയുടെ ജനനം. സ്‌റ്റേജ് ഷോകളിലൂടെയാണ് സുബി അഭിനയ ലോകത്തേക്ക് എത്തുന്നത്. അവതാരക, കോമഡി താരം, മോഡല്‍ എന്നീ നിലകളിലെല്ലാം താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെട്ടത്.

Subi Suresh

അപരന്‍മാര്‍ നഗരത്തില്‍, കനക സിംഹാസനം, ഹാപ്പി ഹസ്ബന്റ്‌സ്, ഡിറ്റക്ടീവ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലക്കി ജോക്കര്‍, കില്ലാടി രാമന്‍, ഐ ലൗ മി, പഞ്ചവര്‍ണതത്ത, ഡ്രാമ തുടങ്ങി നിരവധി സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

സർട്ടിഫിക്കറ്റുകളിൽ ജാതിയോ മതമോ ഇല്ല, മാതാപിതാക്കൾ നൽകിയ വലിയ സ്വാതന്ത്ര്യത്തെക്കുറിച്ച് നടി മുത്തുമണി

നടിയും അഭിഭാഷകയുമായ മുത്തുമണി സോമസുന്ദരത്തിന്റെ കുടുംബവിശേഷങ്ങളും ജീവിതവും…

19 minutes ago

മാലിദ്വീപിൽ സ്രാവുകൾക്കൊപ്പം നീന്തി ട്രാവൽ വ്ലോഗർ അരുണിമ; ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും സോളോ ട്രാവലറുമായ…

23 minutes ago

നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന

അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന…

7 hours ago

അശ്വിന്‍ ഇപ്പോള്‍ ‘ഓ ബൈ ഓസി’യുടെ സിഇഒ: ബിസിനസ് വിശേഷങ്ങളുമായി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയിലൂടെയും സ്വന്തം സംരംഭത്തിലൂടെയും ഏറെ ശ്രദ്ധനേടിയ…

7 hours ago

കാഷ്വൽ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അഞ്ജു കുര്യൻ

നടി അഞ്ജു കുര്യന്റെ ഏറ്റവും പുതിയ സോഷ്യൽ…

21 hours ago