സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ മത്സരാര്‍ഥിയായി അമൃത എത്തിയിരുന്നു. വീണ്ടും ബിഗ് ബോസില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് തുറന്നുപറയുകയാണ് അമൃത. ബിഗ് ബോസിലേക്ക് ഒരിക്കല്‍ കൂടി വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്ന് താരം പറഞ്ഞു.
ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹനിശ്ചയത്തിനെത്തിയപ്പോഴായിരുന്നു അമൃതയുടെ പ്രതികരണം. ആരതി വഴിയാണ് റോബിനെ അറിയുന്നതെന്നും റോബിന്‍ നല്ല മനുഷ്യനാണെന്നും അമൃത പറയുന്നു. ബിഗ് ബോസിലേക്ക് വിളിച്ചാല്‍ ഇനിയും പോകുമെന്നും താരം പറഞ്ഞു.
Amritha Suresh
‘അന്ന് ഒന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ പല കാര്യങ്ങളും അറിയാം. ക്യാമറ എവിടെയിരിക്കുന്നു എന്നതിനെ പറ്റിയെല്ലാം ഒരു ഊഹമുണ്ടാകും. കുറച്ച് കൂടി പ്ലാന്‍ ചെയ്ത് കളിക്കാന്‍ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്. ലോകം മുഴുവന്‍ ഒരു വീടിനുള്ളില്‍ , പലതരത്തിലുള്ള ആളുകള്‍. വിളിച്ചാല്‍ എന്തായാലും പോകും,’ അമൃത പറഞ്ഞു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…