Categories: latest news

മമ്മൂട്ടിയുടെ ഭക്ഷണരീതി ഇങ്ങനെയാണ്; ആരോഗ്യത്തിന്റെ രഹസ്യം ഞെട്ടിക്കുന്നത്

പ്രായം 70 കഴിഞ്ഞിട്ടും ഇപ്പോഴും ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഏറെ കണിശക്കാരനാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റാണ് മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം. ഏത് സിനിമ സെറ്റില്‍ പോയാലും പേഴ്‌സണല്‍ ഷെഫ് മമ്മൂട്ടിക്കൊപ്പം ഉണ്ടായിരിക്കും.

വളരെ കുറച്ച് മസാല ചേരുവകള്‍ ചേര്‍ത്ത മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും പ്രിയം. എല്ലാതരം ഭക്ഷണങ്ങളും മമ്മൂട്ടി കഴിക്കും. പക്ഷേ കൃത്യമായ കണക്കുണ്ടെന്ന് മാത്രം. മിതമായ അളവില്‍ മാത്രമേ മമ്മൂട്ടി മംത്സ്യ മാംസാദികള്‍ കഴിക്കൂ. വറുത്ത മീന്‍ മമ്മൂട്ടി അധികം കഴിക്കില്ല.

ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് വളരെ കുറവാണ്. ഓട്‌സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച മീന്‍ കറിയുമാണ് മമ്മൂട്ടി കൂടുതലും ഉച്ചഭക്ഷണമായി കഴിക്കു. നീളം കൂടിയ ബീന്‍സ് കൊണ്ടുള്ള മെഴുക്കുപുരട്ടിയും വെജിറ്റബിള്‍ ഫ്രൂട്ട് സലാഡും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വൈകിട്ടുള്ള ചായയ്‌ക്കൊപ്പം മമ്മൂട്ടിയൊന്നും കഴിക്കില്ല.

രാത്രി ഗോതമ്പ് കൊണ്ടോ ഓട്‌സ് കൊണ്ടോ ഉള്ള ദോശയാണ് മമ്മൂട്ടി കഴിക്കുക. ദോശയ്‌ക്കൊപ്പം ചിക്കന്‍ കഴിക്കും. കൂണ്‍ കൊണ്ട് ഉണ്ടാക്കിയ സൂപ്പും അത്താഴത്തിനൊപ്പം മമ്മൂട്ടിക്ക് വേണം.

അനില മൂര്‍ത്തി

Recent Posts

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

10 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

അടിപൊളി ചിത്രങ്ങളുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

10 hours ago

മായാനദി കണ്ടതിന് ശേഷം അച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല; ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago