Categories: latest news

സിനിമ കിട്ടാതെ വന്നപ്പോള്‍ ഞാന്‍ ഡിപ്രഷന്‍ അവസ്ഥയിലായി: സാനിയ ഇയ്യപ്പന്‍

താന്‍ കടന്നുപോയ മോശം സമയത്തെ കുറിച്ച് മനസ്സുതുറന്ന് നടി സാനിയ ഇയ്യപ്പന്‍. ആദ്യ സിനിമയ്ക്ക് ശേഷം തനിക്ക് അവസരങ്ങള്‍ കിട്ടാതെയായപ്പോള്‍ വലിയ ഡിപ്രഷന്‍ അവസ്ഥയിലേക്ക് പോയെന്ന് സാനിയ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയയുടെ അരങ്ങേറ്റം.

‘ ഞാന്‍ വളരെ സാധാരണ കുടുംബത്തില്‍ നിന്നുള്ള കുട്ടിയാണ്. എന്റേതൊരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അത്തരം ഒരു സാഹചര്യത്തില്‍ നിന്ന് വരുന്ന കുട്ടിക്ക് പല കാര്യങ്ങളും അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. അതുപോലെ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ എനിക്ക് അംഗീകരിക്കാന്‍ ആദ്യം ബുദ്ധിമുട്ടായിരുന്നു,’

‘ ഞാന്‍ ഭയങ്കര കരച്ചിലും പിഴിച്ചിലുമൊക്കെയായിരുന്നു. ഞാന്‍ വീട്ടുകാരോടും ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞാന്‍ ഇനി സിനിമയൊന്നും ചെയ്യുന്നില്ലെന്ന് വരെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ക്വീന്‍ സിനിമയ്ക്ക് ശേഷം എനിക്ക് അവസരങ്ങലൊന്നും കിട്ടിയിരുന്നില്ല. എന്റെ കൂടെ അഭിനയിച്ച പലര്‍ക്കും അവസരങ്ങള്‍ കിട്ടാനും തുടങ്ങി. ആ സിനിമയില്‍ ലീഡ് റോള്‍ ചെയ്ത എനിക്ക് മാത്രം വേറെ സിനിമയൊന്നും കിട്ടിയതുമില്ല. എന്നെ ആളുകള്‍ അംഗീകരിക്കാത്തതുകൊണ്ടാണോ അവസരങ്ങള്‍ കിട്ടാത്തത് എന്ന ചിന്തയൊക്കെ എനിക്ക് വന്നു. അങ്ങനെയൊക്കെ വന്നപ്പോള്‍ ഞാന്‍ ഡിപ്രഷനിലേക്ക് പോയി. എന്റെ ലുക്കാണോ പ്രശ്‌നം അഭിനയമാണോ പ്രശ്‌നം എന്നൊക്കെ ഞാന്‍ ചിന്തിച്ചുകൂട്ടി,’ സാനിയ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

3 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago