Idavela Babu
വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെതിരെ വിവാദ പരാമര്‍ശവുമായി നടനും അമ്മ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. മുകുന്ദന്‍ ഉണ്ണി ഫുള്‍ നെഗറ്റീവ് ആണെന്നും ആര്‍ക്കും നന്ദി പറയാത്ത സിനിമയാണെന്നും ഇടവേള ബാബു പറഞ്ഞു.
‘ മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിനു എങ്ങനെ സെന്‍സര്‍ കിട്ടി എന്ന് എനിക്കറിയില്ല. കാരണം അതില്‍ ഫുള്‍ നെഗറ്റീവ് ആണ്. പടം തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്ക് ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിച്ചാണ്. അതിലെ നായിക പറയുന്ന ഒരു ഡയലോഗ് ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. മോശം ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്. അങ്ങനെയൊരു സിനിമ ഇവിടെ ഓടിയ സിനിമയാണ്. ആര്‍ക്കാണ് മൂല്യഛുതി വന്നത്. ഞാന്‍ വിനീതിനെ വിളിച്ചു ചോദിച്ചു. എന്തിനാണ് ഈ സിനിമയില്‍ അഭിനയിച്ചതെന്ന്. ഏഴോളം നടന്‍മാരോട് ഈ കഥ പറഞ്ഞു. തനിക്ക് ഒഴിഞ്ഞു മാറാന്‍ പറ്റാത്തതുകൊണ്ട് ചെയ്തതാണെന്നാണ് വിനീത് പറഞ്ഞത്,’ ഇടവേള ബാബു പറഞ്ഞു.
അതേസമയം, തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമയാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. ചിത്രം ഇപ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്തിട്ടുണ്ട്.
മിനിസ്ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…