Categories: latest news

നമുക്ക് അങ്ങോട്ടൊന്നും പോകണ്ട; കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി അധിക്ഷേപം, സംവരണത്തില്‍ അട്ടിമറി, ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരായ മാനസിക പീഡനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രതികരിക്കാതെ നടന്‍ മമ്മൂട്ടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മമ്മൂട്ടി ഒഴിഞ്ഞുമാറി. നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ഒരു മാധ്യമപ്രവര്‍ത്തക കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്.

‘ അങ്ങോട്ടൊന്നും പോകണ്ട. അതൊക്കെ അവിടെ നില്‍ക്കട്ടെ. നമുക്ക് വേറെ പണിയുണ്ട്. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കൊക്കെ നമുക്ക് പോകാം,’ മമ്മൂട്ടി പറഞ്ഞു.

അതേസമയം, കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഡയറക്ടറായി 2019ല്‍ ശങ്കര്‍ മോഹന്‍ ചുമതലയേറ്റ ശേഷം സ്ഥാപനത്തില്‍ ജാതീയ വിവേചനങ്ങളും മാനസിക പീഡനങ്ങളും തുടര്‍ന്നു. ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി 3 അംഗ സമിതിയെ നിയോഗിച്ചുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഡയറക്ടറുടെ തെറ്റായ നടപടികളെക്കുറിച്ച് ജീവനക്കാരും വിദ്യാര്‍ഥികളും നല്‍കിയ വിശദമായ മൊഴിയും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ കിടിലന്‍ ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് പോസുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

5 hours ago

എലഗന്റ് ലുക്കുമായി അതിഥി രവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

5 hours ago

അവന്‍ എല്ലാം എന്നോട് പറയുമെന്ന് വിശ്വസിക്കുന്നില്ല; മകനെക്കുറിച്ച് നവ്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

14 hours ago