Categories: Gossips

വരാനിരിക്കുന്നത് അഡാറ് ഐറ്റം; മോഹന്‍ലാലും രജനികാന്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

രജനികാന്ത് ചിത്രം ജയിലറില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ഉടന്‍ തമിഴ്‌നാട്ടിലേക്ക് തിരിക്കുമെന്ന് ചില അഭ്യൂഹങ്ങളുണ്ട്. രണ്ടോ മൂന്നോ ദിവസം മാത്രമായിരിക്കും മോഹന്‍ലാലിന് ചിത്രീകരണം ഉണ്ടാകുകയെന്നും ചെറിയൊരു വേഷമായിരിക്കും ജയിലറില്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മോഹന്‍ലാലും രജനിയും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ് രാജ് കുമാറും ജയിലറില്‍ അഭിനയിക്കുന്നുണ്ട്. ഇത് സംഭവിക്കുകയാണെങ്കില്‍ മോഹന്‍ലാലും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ജയിലര്‍. നേരത്തെ ദളപതിയില്‍ രജനി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

Rajanikanth

ബീസ്റ്റിനു ശേഷം നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. രമ്യ കൃഷ്ണന്‍, വിനായകന്‍, യോഗി ബാബു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്റ്റണ്ടി ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ജയിലര്‍.

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

ദേശീയ അവാര്‍ഡ് വാങ്ങിയത് ചാണകം പുരണ്ട നഖങ്ങളുമായി; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

18 hours ago

തന്നെക്കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ട്; നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

18 hours ago

ധ്യാന്‍ ചേട്ടന്‍ ബിഗ്‌ബോസില്‍ വരണം; ദില്‍ഷ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ്ബോസ്…

18 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളുമായി ദിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ. കുഞ്ഞിനൊപ്പമാണ്…

23 hours ago