Categories: Gossips

ഡിവോഴ്‌സ് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം; ദാമ്പത്യ ജീവിതത്തെ കുറിച്ച് ലെന

തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ലെന. അധികമാര്‍ക്കും അറിയാത്ത കാര്യമാണ് ലെനയുടെ ദാമ്പത്യജീവിതം. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സൗഹാര്‍ദ്ദപരമായി തങ്ങള്‍ വേര്‍പിരിഞ്ഞെന്നും ലെന പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ആറാം ക്ലാസ് മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ വിവാഹം കഴിച്ചു. പിന്നീട് കുറേ കാലം കല്യാണം കഴിഞ്ഞ് ജീവിച്ചിട്ട് പിരിഞ്ഞു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവുമല്ലേ കാണുന്നത്. നീ പോയി കുറേ ലോകമൊക്കെ കാണ്. ഞാനും പോയി കാണട്ടെ എന്നുപറഞ്ഞ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്തത്,’ ലെന പറഞ്ഞു.

‘ വളരെ ഫ്രണ്ട്‌ലി ആയുള്ള ഡിവോഴ്‌സ് ആയിരുന്നു എന്റേത്. ഞങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. അത് ഞാന്‍ സിനിമയില്‍ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങള്‍ ഡിവോഴ്‌സ് ചെയ്യുമ്പോള്‍ കോടതിയില്‍ ഒപ്പിടണമല്ലോ..അപ്പോള്‍ ഹിയറിങ് ഉണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് കോടതിയില്‍ പോയിരിക്കുന്നത്. അകത്ത് വേറെ ഒരു കേസിന്റെ ഹിയറിങ് നടക്കുകയാണ് അതുകൊണ്ട് സമയമെടുക്കും എന്ന് ഞങ്ങളുടെ വക്കീല്‍ പറഞ്ഞു. ഞങ്ങളോട് താഴെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. അതുകഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് വക്കീല്‍ ഞങ്ങളെ വിളിക്കാന്‍ താഴെയുള്ള കാന്റീനിലേക്ക് വരുമ്പോള്‍ പുള്ളി കാണുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു ഗുലാം ജാമുന്‍ കഴിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഡിവോഴ്‌സിന് തന്നെയല്ലേ വന്നത് എന്ന് പുള്ളി അപ്പോള്‍ ചോദിച്ചു. അങ്ങനെ ഡിവോഴ്‌സ് ചെയ്തവരാണ് ഞങ്ങള്‍,’ ലെന കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago