Categories: latest news

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ്; കിടിലന്‍ മറുപടി നല്‍കി ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Arya Babu

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.


ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരാള്‍ മോശം കമന്റ് ചെയ്യുകയും അതിന് താരം നല്‍കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്.

Arya Babu

നിങ്ങള്‍ക് ഒരപാട് കാശുണ്ടല്ലോ. എന്തുകൊണ്ട് മകളുടെ പല്ലില്‍ കമ്പിയിട്ട് അത് നേരെയാക്കുന്നില്ല? അപ്പോള്‍ അവളും നിങ്ങളെ പോലെ പെര്‍ഫെക്ട് ലുക്കാകില്ലേ? എന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ അയാള്‍ക്ക് മറുപടിയുമായി ആര്യ എത്തുകയായിരുന്നു. നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ പറയാം, പല്ലില്‍ കമ്പിയിടുന്നതിന് പ്രായപരിധിയുണ്ട്. അമ്മ എന്ന നിലയില്‍ ഈ ലോകത്തുള്ള മറ്റെന്തിനേക്കാളും ഞാന്‍ വിലമതിക്കുന്നത് എന്റെ മകള്‍ക്കാണ്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

21 hours ago

ലണ്ടന്‍ നഗത്തില്‍ ചുറ്റിത്തിരിഞ്ഞ് റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

22 hours ago

അതിസുന്ദരിയായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

22 hours ago

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

2 days ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago