Categories: latest news

‘അച്ഛന്റെ സ്ഥാനത്തുനിന്ന് എന്റെ തെറ്റുകള്‍ ക്ഷമിക്കണം’; യേശുദാസിനോട് റിമി ടോമി

മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയും അവതാരകയുമാണ് റിമി ടോമി. ഗാനഗന്ധര്‍വന്‍ യേശുദാസിനോട് റിമി പരസ്യമായി മാപ്പ് ചോദിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താന്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്നും അച്ഛന്റെ സ്ഥാനത്തുനിന്ന് അതെല്ലാം ക്ഷമിക്കണമെന്നുമാണ് റിമി യേശുദാസിനോട് ആവശ്യപ്പെട്ടത്. പഴയൊരു സ്‌റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം.

നടന്‍ ജയറാമും റിമിക്ക് ഒപ്പമുണ്ടായിരുന്നു. യേശുദാസിന് മുന്നില്‍ വച്ച് ജയറാമും ഒരു ഗാനമാലപിച്ചിരുന്നു. ആ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ദാസ് സാറിന്റെ തന്നെ ഗാനമാണ് പാടുന്നത്. എന്തൊരു ധൈര്യമാണെന്നു പറഞ്ഞു കൊണ്ടാണ് ജയറാം പാടിത്തുടങ്ങിയത്.

ജയറാം ഗാനത്തിന് ഒടുവില്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചു. ഞാന്‍ ചെയ്തുപോയ എല്ലാ തെറ്റിനും ഇവിടെ പ്രായശ്ചിത്തം ചോദിക്കുന്നു എന്നും ജയറാം പറയുന്നുണ്ട്. തുടര്‍ന്നാണ് ഞാനും ഒരുപാട് തെറ്റുകള്‍ ചെയ്യുന്നുണ്ട്, ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്റെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു എന്നുള്ള റിമിയുടെ കമന്റ്. ഏതായാലും ഈ പഴയ വീഡിയോ ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.

 

 

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

5 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

7 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

7 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

7 hours ago