Categories: Gossips

‘എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയാള്‍ പലര്‍ക്കും അയച്ചു കൊടുത്തു’; ദുരനുഭവം തുറന്നുപറഞ്ഞ് പ്രവീണ

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് പ്രവീണ. സിനിമ, സീരിയല്‍ രംഗത്ത് താരം സജീവ സാന്നിധ്യമാണ്. താന്‍ നേരിടുന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. തന്റെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ കവിഞ്ഞ മൂന്ന് വര്‍ഷമായി തന്നെയും തന്റെ കുടുംബത്തെയും തിരുനെല്‍വേലി സ്വദേശിയായ യുവാവ് അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പ്രവീണ പറയുന്നു.

‘ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെപ്പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു. മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ…’

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാനാക്കാര്യം അറിയുന്നത്. പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുകയുണ്ടായി,’ പ്രവീണ പറഞ്ഞു.

തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയായിരുന്നു പ്രവീണ പരാതി നല്‍കിയിരുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിഷ് പോസുമായി പ്രിയാമണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍…

21 hours ago

ക്യൂട്ട് ഗേളായി കീര്‍ത്തി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

21 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ബ്ലാക്കില്‍ കിടിലന്‍ പോസുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago