Categories: Gossips

ദിലീപേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല: ശാലു മേനോന്‍

നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച നടന്‍ ദിലീപിനെ പിന്തുണച്ച് നടി ശാലു മേനോന്‍. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശാലു മേനോനും ജയിലില്‍ കിടന്നിട്ടുണ്ട്. തന്റെ അവസ്ഥ തന്നെയാണ് ദിലീപേട്ടനും ഉണ്ടായതെന്നും ചെയ്യാത്ത തെറ്റിനാകും ജയിലില്‍ കിടന്നതെന്നുമാണ് ശാലു പറഞ്ഞത്.

‘ ഞാന്‍ പത്ത് നാല്‍പ്പത്തൊമ്പത് ദിവസം ജയിലില്‍ കിടന്നതാണ്. എന്തിന്റെ പേരിലാണ് എന്താണ് സത്യാവസ്ഥ എന്നൊന്നും അറിയാതെയാണ് കിടന്നത്. ഇതുപോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങള്‍. എന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു,’

Dileep

‘ദിലീപേട്ടന്റെ പടങ്ങളാണ് ഞാന്‍ കൂടുതല്‍ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാന്‍ പറ്റില്ല. പലരും പലതും പറയുന്നുണ്ട്. റൂമേര്‍സ് വരുന്നുണ്ട്. പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങള്‍. ഞാന്‍ ഒ?രിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. ഞാന്‍ കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. പിന്നെ ബാക്കി കോടതിയില്‍ ഇരിക്കുവല്ലേ.’ ശാലു മേനോന്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

5 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

5 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

5 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

11 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

11 hours ago