Categories: latest news

‘എന്റെ സിനിമ മനപ്പൂര്‍വ്വം ഒഴിവാക്കി’; രഞ്ജിത്തിനെ കുത്തി വിനയന്‍, വിവാദം

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ഐഎഫ്എഫ്‌കെയില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് സംവിധായകന്‍ വിനയന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയാണ് വിനയന്റെ ആരോപണം. സാംസ്‌കാരിക മന്ത്രി പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാതെയാണ് തന്റെ സിനിമയെ തഴഞ്ഞതെന്ന് വിനയന്‍ പങ്കിട്ട കുറിപ്പില്‍ ആരോപിക്കുന്നു.

പുതിയ തലമുറ കണ്ടിരിക്കേണ്ട സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞിരുന്നു. ഐ.എഫ്.എഫ്.കെയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതും മന്ത്രിയാണ്. എന്നാല്‍ അത് നടന്നില്ലെന്നാണ് വിനയന്‍ പറയുന്നത്.

അതേസമയം, സിജു വില്‍സണ്‍ നായകനായ പത്തൊന്‍പതാം നൂറ്റാണ്ട് തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ചരിത്രകഥ പറഞ്ഞ ചിത്രമെന്ന രീതിയില്‍ പത്തൊന്‍പതാം നൂറ്റാണ്ട് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.

അനില മൂര്‍ത്തി

Recent Posts

വിവാദങ്ങള്‍ക്കിടയില്‍ ഒരേ വേദിയില്‍ പരസ്പരം മുഖം നല്‍കാതെ നയന്‍താരയും ധനുഷും

ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…

4 hours ago

‘പെരുന്നാള്‍’ സിനിമയിലേക്ക് പുതുമുഖങ്ങള്‍ക്കും അവസരം

വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…

4 hours ago

വിടാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് 75 കോടിക്ക്

അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…

4 hours ago

ഐ ആം കാതലന്‍ ഒടിടിയിലേക്ക്

നസ്ലിന്‍ പ്രധാന വേഷത്തിലെത്തിയ ഐ ആം കാതലന്‍…

4 hours ago