Categories: Gossips

തന്നേക്കാള്‍ 20 വയസ് കൂടുതലുള്ള ആദിത്യ പഞ്ചോളിയുമായി പ്രണയം; ഭര്‍ത്താവുമായി കങ്കണയ്ക്കുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ സെറീന പ്രതികരിച്ചത് ഇങ്ങനെ

ഋതിക് റോഷന്‍, അജയ് ദേവ്ഗണ്‍ തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുമായി പ്രണയത്തിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം കങ്കണ റണാവത്ത് എന്ന് നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കങ്കണയുമായി ചേര്‍ത്ത് ആദ്യം പുറത്തുവന്ന ഗോസിപ്പ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിയുടെ പേരിലാണ്. നടി സെറീന വഹാബിന്റെ ഭര്‍ത്താവ് കൂടിയാണ് ആദിത്യ പഞ്ചോളി. സെറീനയ്ക്കും ആദിത്യയ്ക്കും അക്കാലത്ത് രണ്ട് മക്കളുണ്ട്. കങ്കണ റണാവത്തിന് വെറും പതിനേഴ് വയസ് കഴിഞ്ഞിട്ടേയുള്ളൂ. കങ്കണയേക്കാള്‍ 20 വയസ്സ് കൂടുതലുള്ള ആളായിരുന്നു ആദിത്യ.

2004 ലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സഹായിച്ചത് ആദിത്യയാണ്. ഈ ബന്ധം പിന്നീട് ശക്തമായി. ഇരുവരും കടുത്ത പ്രണയത്തിലായി. നാലര വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. തന്റെ ഭര്‍ത്താവ് കങ്കണയുമായി കിടക്ക പങ്കിട്ടിരുന്ന കാര്യം സെറീന വഹാബ് പില്‍ക്കാലത്ത് അറിഞ്ഞു.

2017 ലാണ് ആദിത്യയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്നുപറഞ്ഞത്. ആദിത്യക്കെതിരെ ലൈംഗിക ആരോപണം എന്ന നിലയിലാണ് കങ്കണ ഇക്കാര്യം ഉന്നയിച്ചത്. തന്നെ ആദിത്യ ചൂഷണം ചെയ്തതായും അന്ന് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആദിത്യ തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും കങ്കണ ആരോപിച്ചിരുന്നു. സെറീനയ്ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും സെറീന തന്നെ ഒരു മകളെ പോലെയാണ് കാണുന്നതെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു.

Kangana Ranaut

എന്നാല്‍, കങ്കണയുടെ ആരോപണങ്ങള്‍ക്കെല്ലാം സെറീനയാണ് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കിയത്. കങ്കണയുമായി തന്റെ ഭര്‍ത്താവ് ഡേറ്റിങ്ങില്‍ ആയിരുന്ന കാര്യം അറിയാമെന്ന് സെറീന പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനു ശേഷമാണ് കങ്കണ ഇതൊരു ആരോപണമായി ഉന്നയിക്കുന്നതെന്ന് സെറീന പറഞ്ഞു. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ബന്ധം വേര്‍പ്പെട്ട ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെറീനയ്ക്ക്. തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കുമെന്നും സെറീന പരസ്യമായി ചോദിച്ചു. കങ്കണയ്‌ക്കെതിരെ സെറീന അക്കാലത്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

17 വയസ്സുള്ളപ്പോള്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശാരീരികമായി ആക്രമിച്ചു. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. തലയില്‍ ശക്തിയായി അടിച്ചു. തന്റെ തലയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതിനെതിരെ നിയമപരമായി പോകുമെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കിടയിലും ഭര്‍ത്താവ് ആദിത്യയെ സെറീന പിന്തുണയ്ക്കുകയായിരുന്നു.

 

 

 

 

 

 

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് പോസുമായി നമിത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

8 hours ago

അടിപൊളി ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ മനോഹരിയായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago