Categories: Gossips

ബോഡി ഷെയ്മിങ് പരാമര്‍ശവുമായി മമ്മൂട്ടി; തനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് ജൂഡ് ആന്റണി

മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും അതിന്റെ പേരില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുതെന്നും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ജൂഡ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് വേളയിലാണ് മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

‘തലയില്‍ മുടിയില്ലെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് ടീസര്‍ റിലീസ് വേളയില്‍ മമ്മൂട്ടി ജൂഡിനെ കുറിച്ച് പറഞ്ഞത്. തലയില്‍ മുടിയില്ലാത്തവരെ പരിഹസിക്കുകയാണ് മമ്മൂട്ടി ഈ പരാമര്‍ശം കൊണ്ട് ചെയ്തതെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മമ്മൂട്ടിക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ജൂഡ് തന്നെ രംഗത്തെത്തി.

ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം: ‘മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട് . എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല . ഇനി അത്രേം concern ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍ , വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍ . ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് .

എന്ന്

മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍’

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് പോസുമായി സാമന്ത

സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…

16 hours ago

അടിപൊളിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍.…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…

16 hours ago

ആരുടേയും അടിമയാകാന്‍ പറ്റില്ല: മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

19 hours ago

ആദ്യം വെറുപ്പായിരുന്നു, ഇപ്പോള്‍ എന്റെ എല്ലാമാണ്; ജിഷിനെക്കുറിച്ച് അമേയ പറയുന്നു

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

20 hours ago