Mammootty and Jude
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തി മമ്മൂട്ടി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളാണ് അതെന്നും ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി.’ മമ്മൂട്ടി കുറിച്ചു.
ജൂഡ് സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് വേളയിലാണ് മമ്മൂട്ടിയുടെ ബോഡി ഷെയ്മിങ് പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ‘തലയില്‍ മുടിയില്ലെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് ടീസര്‍ റിലീസ് വേളയില്‍ മമ്മൂട്ടി ജൂഡിനെ കുറിച്ച് പറഞ്ഞത്. തലയില്‍ മുടിയില്ലാത്തവരെ പരിഹസിക്കുകയാണ് മമ്മൂട്ടി ഈ പരാമര്‍ശം കൊണ്ട് ചെയ്തതെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
തമിഴ് സിനിമ ലോകത്ത് തലയെന്ന വിളിപ്പേരില് അറിയപ്പെടുന്ന…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര.…
ആരാധകര്‍ക്കായി ഗ്ലാമറസ് ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ…