Categories: Videos

പൃഥ്വിരാജ് ഇരട്ട വേഷത്തിലോ? തീപ്പൊരി ട്രെയ്‌ലറുമായി കാപ്പ (വീഡിയോ)

പൃഥ്വിരാജ് ചിത്രം കാപ്പയുടെ ട്രെയിലര്‍ പുറത്ത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

പൃഥ്വിരാജ് ഇരട്ടവേഷത്തിലെത്തുന്നു എന്ന സൂചനയാണ് ചിത്രം നല്‍കുന്നത്. ആസിഫ് അലിയും പ്രദാന വേഷം അവതരിപ്പിക്കുന്നു. കൊട്ടമധു എന്ന ഗുണ്ടയായി വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വി എത്തുന്നത്. ആക്ഷനും വയലന്‍സിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 നാണ് ചിത്രം റിലീസ് ചെയ്യുക. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക. അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

മോഡേണ്‍ ലുക്കുമായി സാധിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ബ്ലാക്കില്‍ അടിപൊളിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

21 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

3 days ago