Categories: Videos

പ്രണയിച്ചു തകര്‍ത്ത് ഹണി റോസും മഞ്ചു ലക്ഷ്മിയും; ലെസ്ബിയന്‍ പ്രണയത്തിന്റെ കഥ പറഞ്ഞ മോണ്‍സ്റ്ററിലെ വീഡിയോ സോങ് കാണാം

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. തിയറ്ററുകളില്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ചയായി. മഞ്ചു ലക്ഷ്മിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നു.

ഹണി റോസിന്റെ കഥാപാത്രവും മഞ്ചുവിന്റെ കഥാപാത്രവും തമ്മിലുള്ള ലെസ്ബിയന്‍ പ്രണയത്തിന്റെ കഥ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള പ്രണയ നിമിഷങ്ങള്‍ അടങ്ങുന്നതാണ് ഹൈ ഓണ്‍ ഡിസൈര്‍ എന്ന് തുടങ്ങുന്ന ഗാനം. ഈ പാട്ടിന്റെ വീഡിയോ വേര്‍ഷന്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഹണിയും മഞ്ചുവും പ്രണയിച്ചു തകര്‍ക്കുകയാണ് ഈ പാട്ടില്‍.

വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഉദയകൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

അനില മൂര്‍ത്തി

Recent Posts

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…

1 day ago

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

1 day ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

1 day ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

1 day ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

2 days ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

2 days ago