Categories: latest news

പൃഥ്വിരാജിനെ റാഗ് ചെയ്യുന്ന ഒരു സീന്‍ ഉണ്ടായിരുന്നു, അത് കട്ട് ചെയ്തു കളഞ്ഞു; പഴയ സിനിമയെ കുറിച്ചുള്ള അനുഭവം വെളിപ്പെടുത്തി സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു താരത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷമാണ് മികച്ച പല കഥാപാത്രങ്ങളും താരത്തെ തേടിയെത്തിയത്.

അതേസമയം, കരിയറിന്റെ തുടക്കകാലത്ത് ചെറിയ സീനുകളിലാണ് സുരഭി അഭിനയിച്ചിരുന്നത്. എന്നാല്‍ അക്കാലത്ത് പല സിനിമകളിലേയും തന്റെ സീനുകള്‍ എഡിറ്റിങ് ടേബിളില്‍ വെച്ച് കട്ട് ചെയ്തിട്ടുണ്ടെന്ന് സുരഭി പറയുന്നു.

Prithviraj (Kaduva)

പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തില്‍ സുരഭി അഭിനയിച്ചിരുന്നു. ആ സിനിമയില്‍ കോളേജില്‍ വെച്ച് പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാഗ് ചെയ്യുന്ന സീന്‍ സുരഭി ലക്ഷ്മിക്ക് ഉണ്ടായിരുന്നു. ആ സീന്‍ പിന്നീട് എഡിറ്റിങ് ടേബിളില്‍ വെച്ച് കട്ട് ചെയ്തു കളയുകയായിരുന്നെന്ന് സുരഭി പറഞ്ഞു. അക്കാലത്ത് പല സിനിമകളിലെ സീനുകളും അങ്ങനെ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ഗോപി സുന്ദറുമായി നല്ലരീതിയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിച്ചിരുന്നു; അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

15 hours ago

എമ്പുരാനും ‘മേലെ’; ദൃശ്യം 3 ആദ്യ ഷോ പുലർച്ചെ?

ബോക്‌സ്ഓഫീസിൽ റെക്കോർഡ് പൂരം തുടരാൻ മോഹൻലാൽ. ജീത്തു…

17 hours ago

അതിസുന്ദരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

അടിപൊളി ചിത്രങ്ങളുമായി അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

21 hours ago