ഒരു ആരാധകനില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് നടി അമല പോള്‍. ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ഒരു ആരാധകന്‍ തന്നോട് മാപ്പ് ചോദിച്ച അനുഭവമാണ് അമല പോള്‍ വെളിപ്പെടുത്തിയത്. വേറിട്ട ഒരു അനുഭവമായിരുന്നു തനിക്കതെന്ന് അമല പറഞ്ഞു.
‘ഒരു ഫ്‌ളൈറ്റ് യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ എന്നോട് സംസാരിക്കാന്‍ വന്നു. അമല പോള്‍ അല്ലേ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞു. അപ്പോള്‍ ഒരു ചെറിയ കത്ത് തന്നു. അത് വാങ്ങണമെന്നും അതില്‍ എഴുതിയത് വായിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു,’ അമല പോള്‍ പറഞ്ഞു
Amala Paul
‘ എന്നോട് ക്ഷമ ചോദിച്ചിരിക്കുകയാണ്. പണ്ട് ഗോസിപ്പുകള്‍ കേട്ട് അമലയെ കുറിച്ച് പലതും പറഞ്ഞു നടന്നിട്ടുണ്ട്. അതിനെല്ലാം മാപ്പ് വേണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മതവിശ്വാസം അനുസരിച്ച് മോക്ഷം കിട്ടണമെങ്കില്‍ ഞാന്‍ മാപ്പ് തരണമെന്നാണ് അയാള്‍ പറഞ്ഞത്. പിന്നീട് അയാളെ നേരിട്ട് കണ്ട് സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കാണാന്‍ പറ്റിയില്ല,’ അമല കൂട്ടിച്ചേര്‍ത്തു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…