Categories: latest news

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

സിനിമയില്‍ വരുന്നതിനു മുന്‍പ് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കൊച്ചുപ്രേമന്‍. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. എംജി കോളേജില്‍ നിന്ന് ബിരുദം നേടി. ചെറുപ്പം മുതല്‍ നാടകരംഗത്ത് സജീവമായിരുന്നു.

ഏഴ് നിറങ്ങള്‍ ആണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. ഇരുന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകന്‍: ഹരികൃഷ്ണന്‍.

അനില മൂര്‍ത്തി

Recent Posts

ഗോപി സുന്ദറുമായി നല്ലരീതിയില്‍ മുന്നോട്ട് പോകണമെന്ന് ആഗ്രഹിച്ചിരുന്നു; അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

14 hours ago

എമ്പുരാനും ‘മേലെ’; ദൃശ്യം 3 ആദ്യ ഷോ പുലർച്ചെ?

ബോക്‌സ്ഓഫീസിൽ റെക്കോർഡ് പൂരം തുടരാൻ മോഹൻലാൽ. ജീത്തു…

16 hours ago

അതിസുന്ദരിയായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

അടിപൊളി ചിത്രങ്ങളുമായി അമല പോള്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

20 hours ago