Categories: latest news

ആരെയും വീഴ്ത്തുന്ന ചിരി; ഈ താരത്തെ മനസ്സിലായോ?

ഈ ചിത്രത്തിലുള്ള താരത്തെ മനസ്സിലായോ? മിനിസ്‌ക്രീനില്‍ മലയാളി കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയപ്പെട്ട നടി ഗോപിക അനില്‍ ആണിത്. സാന്ത്വനത്തിലെ അഞ്ജലി എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഡോ.ഗോപിക അനില്‍ ആണ് സാന്ത്വനത്തില്‍ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1994 ഏപ്രില്‍ 27 ന് കോഴിക്കോടാണ് താരത്തിന്റെ ജനനം. 28 വയസ്സുണ്ട് ഗോപികയ്ക്ക്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അഭിനയരംഗത്ത് എത്തിയ ഗോപിക മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വി.എം.വിനു സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മൂത്ത മകളുടെ കഥാപാത്രം ഗോപികയാണ് അവതരിപ്പിച്ചത്. 2002 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തില്‍ ബിജു മേനോന്റെ മകളുടെ കഥാപാത്രം അവതരിപ്പിച്ചാണ് ഗോപിക അഭിനയരംഗത്തേക്ക് എത്തിയത്.

മയിലാട്ടം, അകലെ, ഭൂമിയുടെ അവകാശികള്‍, വസന്തത്തിന്റെ കനല്‍വഴികള്‍ എന്നീ ചിത്രങ്ങളിലും ഗോപിക അഭിനയിച്ചു. സീ കേരളത്തിലെ കബനി എന്ന പരമ്പരയിലും ഗോപിക അഭിനയിച്ചിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago