Niranjana Anoop
കിടിലന്‍ ചിത്രങ്ങളുമായി നടി നിരഞ്ജന അനൂപ്. വെള്ളയില്‍ അതീവ ഗ്ലാമറസായാണ് നിരഞ്ജനയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ആരെയും മയക്കുന്ന നോട്ടമെന്നാണ് ഈ ചിത്രങ്ങള്‍ക്ക് ആരാധകരുടെ കമന്റ്.
ഷെയ്ന്‍ നിഗം നായകനായ ബര്‍മുഡയാണ് നിരഞ്ജനയുടേതായി ഉടന്‍ റിലീസിനെത്തുന്ന ചിത്രം. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രത്തിലും നിരഞ്ജന അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ്ഫിഷ് എന്ന ചിത്രത്തിലും നിരഞ്ജന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.
ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച 2015ല്‍ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
Niranjana Anoop
ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢാലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…