Priya varrier
സ്വന്തം സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നടി പ്രിയ വാര്യര്‍. പ്രിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ ശേഷമാണ് താരം പൊട്ടിക്കരഞ്ഞത്. ക്യാംപസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് 4 ഇയേഴ്‌സ്.
സിനിമ കണ്ടിറങ്ങിയ പ്രിയ വളരെ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കരച്ചില്‍ അടക്കാന്‍ സാധിക്കാതെയാണ് താരം തിയറ്ററില്‍ നിന്ന് ഇറങ്ങിവന്നത്. പ്രിയയെ സഹപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. നാല് വര്‍ഷത്തിനു ശേഷം പ്രിയ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമ കൂടിയാണ് 4 ഇയേഴ്‌സ്.
‘ കുറേകാലമായി ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുന്നു. ചെറുപ്പം തൊട്ടുള്ള എന്റെ സ്വപ്‌നമാണ് സിനിമ. ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. സിനിമയില്‍ എനിക്ക് എന്നെ കാണാന്‍ കഴിഞ്ഞില്ല. ഗായത്രി എന്ന കഥാപാത്രത്തെ മാത്രമാണ് കണ്ടത്. ഞാന്‍ ആദ്യമായിട്ടാണ് എന്നെ സ്‌ക്രീനില്‍ കാണുന്നതെന്ന് തോന്നി. ഇത് സന്തോഷത്തിന്റെ കണ്ണീരാണ്,’ പ്രിയ കരഞ്ഞുകൊണ്ട് പറഞ്ഞു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…