Categories: Videos

സാരിയില്‍ തനി നാടന്‍ ലുക്കില്‍ നിമിഷ; ആരെയും വീഴ്ത്തുന്ന നോട്ടമെന്ന് ആരാധകര്‍

സാരിയില്‍ ഗ്ലാമറസായി നിമിഷ സജയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. ആരെയും വീഴ്ത്തുന്ന നോട്ടമെന്നാണ് ആരാധകരുടെ കമന്റ്.

താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. തുടക്ക കാലത്ത് ഗ്ലാമറസ് ചിത്രങ്ങളൊന്നും താരം പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഈയിടെയായി ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

Nimisha Sajayan

ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

5 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

10 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

10 hours ago