Shakeela
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് റദ്ദാക്കി. നടി ഷക്കീല നേരിട്ടെത്തി ട്രെയ്‌ലര്‍ ലോഞ്ച് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളാണ് ട്രെയ്‌ലര്‍ ലോഞ്ചിനായി അണിയറപ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത്. ഇന്ന് രാത്രി ഏഴിന് ട്രെയ്‌ലര്‍ ലോഞ്ച് നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ട്രെയ്‌ലര്‍ ലോഞ്ച് ഉപേക്ഷിച്ചെന്ന് ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
ട്രെയ്‌ലര്‍ ലോഞ്ചിനായി ഷക്കീല കോഴിക്കോട് എത്തിയതാണ്. എന്നാല്‍ അവസാന സമയത്താണ് ഹൈലൈറ്റ് മാള്‍ അധികൃതര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഇതോടെ പരിപാടി റദ്ദാക്കുകയാണെന്ന് ഒമര്‍ പറഞ്ഞു.
തനിക്ക് ഇത്തരം അനുഭവങ്ങള്‍ മുന്‍പും നേരിട്ടിട്ടുണ്ടെന്നാണ് ഷക്കീല പറയുന്നത്. നവംബര്‍ 25 നാണ് നല്ല സമയം റിലീസ് ചെയ്യുക. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…
നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…
തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…
നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…
'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…