Categories: Gossips

ആദ്യമായി മദ്യപിച്ച അനുഭവം പങ്കുവെച്ച് നടി പ്രിയ വാര്യര്‍

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാളത്തിനു പുറത്ത് വരെ ആരാധകരെ നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. താരത്തിന്റെ പ്രശസ്തി ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്.

പ്രിയ മദ്യപിക്കുന്ന വീഡിയോ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേകുറിച്ച് താരം തുറന്നുപറഞ്ഞു. ‘ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ എനിക്ക് ടെന്‍ഷനില്ല. ബാംഗ്ലൂരില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളേ ഞാനും ചെയ്തിട്ടുള്ളൂ. പക്ഷേ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്നം. എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്,’

‘ എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞ ശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു,’ പ്രിയ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

11 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago