Gopi Sundar and Amritha Suresh
പാപ്പരാസികള്‍ക്ക് കിടിലന്‍ മറുപടിയുമായി ഗായിക അമൃത സുരേഷ്. പുതിയ വീഡിയോയിലാണ് താരം പാപ്പരാസികള്‍ക്ക് കിടിലന്‍ പണി കൊടുത്തിരിക്കുന്നത്. തന്റെ മ്യൂസിക് ബാന്‍ഡിലുള്ള ചിലരുടെ പേരുമായി ചേര്‍ത്ത് പാപ്പരാസികള്‍ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്ന കാര്യം അറിഞ്ഞ അമൃത അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ്.
‘ എടാ എന്റെ കല്യാണം നിന്റെ കൂടെ ഉറപ്പിച്ചിട്ടില്ലേ’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ മ്യൂസിക്ക് ബാന്‍ഡിലുള്ള രണ്ട് പേരുമായി തന്റെ വിവാഹം ഉറപ്പിച്ചെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനു മറുപടി നല്‍കുകയായിരുന്നു അമൃത.
Amrutha Suresh and Gopi Sundar
തന്റെ മ്യൂസിക് ടീമിലെ ഓരോരുത്തരേയും പരിചയപ്പെടുത്തുകയായിരുന്നു വീഡിയോയില്‍ അമൃത. അതിനിടയിലാണ് ഗോസിപ്പുകള്‍ക്കിടയില്‍ തനിക്കൊപ്പം ചേര്‍ക്കപ്പെട്ട പുതിയ ആളെ താരം പരിചയപ്പെടുത്തിയത്. ടീമിലെ രണ്ട് പേരുമായി സോഷ്യല്‍ മീഡിയ തന്റെ കല്യാണം ഉറപ്പിച്ചെന്ന് അമൃത പറയുന്നു. അത്തരം ഗോസിപ്പുകളോടെല്ലാം തനിക്ക് പുച്ഛം മാത്രമാണെന്നും അമൃത പറയുന്നു. താരത്തിന്റെ സ്വന്തം മ്യൂസിക്ക് ബാന്‍ഡാണ് അമൃതംഗമയ.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്‍വി റാം.…