Categories: Gossips

രണ്ടാമതും വിവാഹിതയായോ? മറുപടിയുമായി ശാലിനി നായര്‍

നടിയും അവതാരകയുമായി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ശാലിനി നായര്‍. ബിഗ് ബോസ് സീസണ്‍ നാലിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. താരത്തിന്റെ ആദ്യ വിവാഹം വളരെ ചെറിയ പ്രായത്തിലാണ് നടന്നത്. ആ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഇതാ ശാലിനി നായരുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ശാലിനി ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് രണ്ടാമതും വിവാഹിതയായി എന്ന തരത്തിലാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

‘ ഞാന്‍ ഗുരുവായൂര്‍ പോയി എന്നത് ശരിയാണ്, പക്ഷേ എന്റെ വിവാഹമായിരുന്നില്ല. അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്. അല്ലെങ്കില്‍ തന്നെ വിവാഹം രഹസ്യമാക്കേണ്ട കാര്യമെന്താണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആരും ഇന്നേ വരെ വേറെ വിവാഹം കഴിച്ചിട്ടില്ലേ. അതോ അത് തെറ്റാണെന്നുണ്ടോ. അങ്ങനെ എന്തെങ്കിലുമാണെങ്കില്‍ അല്ലേ രഹസ്യമാക്കേണ്ടതുള്ളൂ. എന്തായാലും ഗുരുവായൂര്‍ പോയത് തൊഴാന്‍ വേണ്ടി മാത്രമാണ്. കാഴ്ചയില്‍ തോന്നിയ സംശയത്തിന്റെ പേരില്‍ തോന്നുന്നത് പറഞ്ഞു പരത്തരുത്. ഞങ്ങള്‍ക്കും ജീവിതമുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് കൊണ്ടും ഒരു കുഞ്ഞുള്ളത് കൊണ്ടും സമൂഹത്തില്‍ രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്,’ ശാലിനി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

21 minutes ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

24 minutes ago

കിടിലന്‍ ചിത്രങ്ങളുമായി മേഘ്‌ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന. ഇന്‍സ്റ്റഗ്രാമിലാണ്…

26 minutes ago

റോഡില്‍ ഗ്ലാമറസായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

30 minutes ago

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

20 hours ago

ഇന്ന് സജീവമാണെങ്കിലും നാളെ ഉണ്ടാകണമെന്നില്ല; പ്രിയാ മണി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…

20 hours ago