Categories: Gossips

ക്ഷമ കുറവായിരുന്നു, ഇപ്പോള്‍ തിരുത്തി; മോശം സ്വഭാവത്തെ കുറിച്ച് മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം വരവ് നടത്തിയിരിക്കുകയാണ് താരം. തന്റെ മോശം സ്വഭാവത്തെ കുറിച്ച് മീര തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ക്ഷമ കുറവുള്ള വ്യക്തിയായിരുന്നു താനെന്ന് മീര പറയുന്നു. എന്നോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെ എനിക്കത് മനസ്സിലായി. ഞാന്‍ അദ്ദേഹത്തെ കേള്‍ക്കണമെന്ന്. ആ വ്യക്തി പറഞ്ഞു തീര്‍ന്നതിനു ശേഷമേ സംസാരിക്കാവൂ എന്നൊക്കെ. അപ്പുറത്തുള്ള ആള്‍ പറഞ്ഞ് തീരാതെ ഞാന്‍ ഇമോഷണല്‍ ആകുമായിരുന്നു. പറഞ്ഞു തീര്‍ന്നാലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവൂ. ക്ഷമ എനിക്ക് കുറവായിരുന്നു. ആ പ്രശ്‌നം ഇപ്പോള്‍ കറക്ട് ചെയ്‌തെന്നും മീര പറഞ്ഞു.

ഞാന്‍ ഇമോഷണലാണ്. പെട്ടന്ന് പ്രതികരിക്കും. ഇപ്പോള്‍ അതെല്ലാം കണ്‍ട്രോള്‍ ചെയ്യാന്‍ പഠിച്ചു. അതെനിക്ക് ദോഷമാണ് ചെയ്തിരുന്നത്. ഒരുപക്ഷേ അതെല്ലാം പ്രായത്തിന്റേതാകാം. മുന്‍പ് സംഭവിച്ച കാര്യങ്ങളിലൊന്നും തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും മീര ജാസ്മിന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ശാലീന സുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

60 minutes ago

ഗ്ലാമറസ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

1 hour ago

അഴക് റാണിയായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

1 hour ago

അതിഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അക്കാര്യം താന്‍ പഠിച്ചത് ടോവിനോയില്‍ നിന്ന്; കല്യാണി പ്രിയദര്‍ശന്‍

ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…

21 hours ago

ഓമി ആശുപത്രിയില്‍; ഓണഘോഷം ഒഴിവാക്കിയതിനെക്കുറിച്ച് സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

21 hours ago